തളിപ്പറമ്പിൽ നടക്കുന്ന യു.ഡി.എഫ് വിചാരണ സദസ്

കൊളച്ചേരി : പിണറായി സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും ജനദ്രോഹ ഭരണത്തിനുമെതിരെ സംസ്ഥാന യുഡിഎഫ് 140 നിയോജക മണ്ഡലങ്ങളിലും ആഹ്വാനം ചെയ്ത വിചാരണ സദസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ മൂന്നാം വാരം തളിപ്പറമ്പിൽ നടക്കും
വിചാരണ സദസിന്റെ കൊളച്ചേരി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗം കഴിഞ്ഞ ദിവസം പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടന്നു. മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപോയിൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ്, ചേലേരി മണ്ഡലം പ്രസിഡണ്ട് എം.കെ സുകുമാരൻ, കെ ബാലസുബ്രഹ്മണ്യം സംസാരിച്ചു. തുടർന്ന് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു
മുസ്തഫ കോടിപ്പോയിൽ, കെ.പി അബ്ദുൽ മജീദ്, കെ.എം ശിവദാസൻ, എം അനന്തൻ മാസ്റ്റർ, പി.പി.സി മുഹമ്മദ് കുഞ്ഞി, മൻസൂർ പാമ്പുരുത്തി, കെ താഹിറ ( രക്ഷാധികാരികൾ)
എം അബ്ദുൽ അസീസ് ( ചെയർമാൻ), കെ ബാലസുബ്രഹ്മണ്യം ( ജനറൽ കൺവീനർ), ദാമോദരൻ കൊയിലേരിയൻ ( ട്രഷറർ),
എം.കെ സുകുമാൻ, ടി.പി സുമേഷ്, ആറ്റക്കോയ തങ്ങൾ, ( വൈസ് ചെയർമാൻമാർ), കെ.പി അബ്ദുൽ സലാം, കെ.പി മുസ്തഫ, എം സജ്മ ( കൺവീനർ), എൽ നിസാർ (ഫിനാൻസ് കൺവീനർ)
തളിപ്പറമ്പിൽ നടക്കുന്ന വിചാരണ സദസ്സിലേക്ക് മുഴുവൻ വാർഡുകളിൽ നിന്നും പൊതു ജനങ്ങളേയും, യു.ഡി.എഫ് പ്രവർത്തകരേയും പങ്കെടുപ്പിക്കുവാനും, പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാകുവാനും തീരുമാനിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

