കൊളച്ചേരിയിൽ ബി.ജെ.പി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Kannadiparamba online news

കൊളച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചേലേരി വൈദ്യർകണ്ടിയിൽ പ്രവർത്തനമാരംഭിച്ചു. എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരിദാസൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. വികസിത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ എൻ.ഡി.എ അധികാരത്തിലെത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു.

ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നിയോജക മണ്ഡലം എൻ.ഡി.എ ചെയർമാൻ മുണ്ടേരി ചന്ദ്രൻ, മയ്യിൽ മണ്ഡലം പ്രസിഡണ്ട് ശ്രീഷ് മീനാത്ത് എന്നിവർ സംസാരിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ദേവരാജൻ പി.വി. സ്വാഗതവും പ്രദീപ്പൻ ടി. നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!