കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി മയക്കുമരുന്ന് കടത്ത്: മുഖ്യപ്രതി അറസ്‌റ്റിൽ

Kannadiparamba online news
Screenshot

ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റ് വഴി കർണാടകത്തിൽ നിന്ന് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതി തളിപ്പറമ്പിൽ അറസ്റ്റിൽ.

196 ഗ്രാം എംഡിഎംഎ കടത്തിയ സംഭവത്തിലെ ഏഴാം പ്രതി ഇരിക്കൂർ സിദ്ധിഖ് നഗർ സ്വദേശി എൻ പി ഉബൈദിനെയാ (36) ണ് ഇരിട്ടി സിഐ കെ വി ഉമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

നിരവധി ലഹരിക്കടത്ത് കേസുകളിൽ പ്രതിയാണ് ഉബൈദെന്ന് പൊലിസ് പറഞ്ഞു. ഇരിക്കൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ ഏഴ് കേസുകളുണ്ട്. കതിരൂർ, കണ്ണവം, ശ്രീകണ്ഠപുരം, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!