കണ്ണാടിപ്പറമ്പ്: റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ നാടകോത്സവത്തിന് നാളെ(നവംബർ 26, വ്യാഴം) തുടക്കമാകും. കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്കൂൾ ഗ്രൗണ്ടിൽ നവംബർ 26 മുതൽ 30 വരെയാണ് നാടകോത്സവം അരങ്ങേറുന്നത്.
ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് പ്രശസ്ത സിനിമാ നടൻ പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അഴീക്കോട് എം.എൽ.എ. കെ.വി. സുമേഷ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. നാടകോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും സാംസ്കാരിക സായാഹ്നവും വിവിധ കലാപരിപാടികളും അരങ്ങേറും.
അരങ്ങേറുന്ന നാടകങ്ങൾ (എല്ലാ ദിവസവും രാത്രി 7.30-ന്):
• നവംബർ 26 (വ്യാഴം): ഇരുവർ (തിരുവനന്തപുരം ശ്രീനന്ദന)
• നവംബർ 27 (വെള്ളി): കുമ്മാട്ടി (ചിറയിൻകീഴ് അനുഗ്രഹ)
• നവംബർ 28 (ശനി): ഇല (ആറ്റിങ്ങൽ ശ്രീധന)
• നവംബർ 29 (ഞായർ): ചാപ്ലിൻ കുഞ്ഞൂട്ടൻ (കായംകുളം പീപ്പിൾസ് തീയറ്റേഴ്സ്)
• നവംബർ 30 (തിങ്കൾ): ഈശ്വരന്റെ തിരക്കഥ (കടക്കാവൂർ നടനസഭ)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

