കൊളച്ചേരി ഊട്ടുപുറം പുതിയതിറ അടിയറ ആഘോഷം ഇന്നും നാളെയും

Kannadiparamba online news
Screenshot

കൊളച്ചേരി: നാടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കൊളച്ചേരി ഊട്ടുപുറം പുതിയതിറ അടിയറ ആഘോഷങ്ങൾക്ക് ഇന്ന് (തിങ്കളാഴ്ച) തുടക്കമാകും. ഇന്നും നാളെയുമായാണ് (മാർച്ച് 9, 10) വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ന് രാത്രി 8 മണിക്ക് കരിങ്കൽക്കുഴി മുത്തപ്പൻ തറയിൽ നിന്നും വർണ്ണാഭമായ കാഴ്ച വരവ് ആരംഭിക്കും. ഫെസ്റ്റി പോപ്പർ, എൽ.ഇ.ഡി (LED) ഫ്‌ളവേഴ്‌സ്, ഗിയന്റ് ടെഡി ഇവെന്റ്സ്, കെ.ബി.സെഡ് (KBZ) നാസിക് ഡോൽ എന്നിവയുടെ ആകർഷകമായ അകമ്പടിയോടെയാണ് ഈ വർഷത്തെ കാഴ്ച വരവ് നടക്കുക.

കാഴ്ച വരവിന് ശേഷം രാത്രി സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിപിൻനാഥ് കാലിക്കറ്റ്, ശ്രീലക്ഷ്മി കാലിക്കറ്റ് എന്നിവർ നയിക്കുന്ന കോഴിക്കോട് ബീറ്റ്സ് ഓർക്കസ്ട്രയുടെ ഗംഭീര ലൈറ്റ് ഷോ ഗാനമേളയും വേദിയിൽ അരങ്ങേറും. നാടിന്റെ നാനാഭാഗത്തുനിന്നുള്ള ഭക്തജനങ്ങളും നാട്ടുകാരും ഈ ആഘോഷങ്ങളിൽ പങ്കുചേരും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!