പിറന്നാൾ ആഘോഷം നന്മയുടെ സ്പർശമായി; മൂന്നാം ജന്മദിനത്തിൽ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് വാക്കർ സമ്മാനിച്ച് കുഞ്ഞു യാഷ്മി

Kannadiparamba online news

ചേലേരി: പിറന്നാൾ ആഘോഷങ്ങൾക്കായി മാറ്റിവെക്കുന്ന തുകയുടെ ഒരു പങ്ക് കാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച് മാതൃകയാവുകയാണ് ചേലേരിയിലെ ഒരു കുടുംബം. ചേലേരി യു.പി സ്കൂളിന് സമീപത്തെ സൗമ്യ നിവാസിൽ സന്ദീപ് ഒ.വിയുടെയും വൈഷ്ണവി പി.കെയുടെയും മകൾ യാഷ്മി സന്ദീപിന്റെ മൂന്നാം ജന്മദിനമാണ് ഇത്തരത്തിൽ വേറിട്ടുനിന്നത്.

ജന്മദിനാഘോഷത്തിന്റെ ഭാഗമായി സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് കുടുംബം വാക്കർ സംഭാവന നൽകി. കുഞ്ഞു യാഷ്മിയിൽ നിന്നും സ്പർശനം ചെയർമാൻ എം.കെ. ചന്ദ്രൻ വാക്കർ ഏറ്റുവാങ്ങി. ചടങ്ങിൽ സ്പർശനം പ്രവർത്തകരായ പി. രഘുനാഥൻ, ഷനോജ് പി.കെ, ഷൈബു ആർ എന്നിവരും കുടുംബാംഗങ്ങളായ ഒ.വി. രാമചന്ദ്രൻ, പി. ഇന്ദിര, വൈഷ്ണവി സന്ദീപ് തുടങ്ങിയവരും പങ്കെടുത്തു.

ആഘോഷങ്ങൾക്ക് ചെലവഴിക്കുന്ന തുകയുടെ ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവെച്ച സന്ദീപ് – വൈഷ്ണവി ദമ്പതികൾക്ക് സ്പർശനം ഭാരവാഹികൾ നന്ദിയും കടപ്പാടും അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!