മൂന്നാം പിറന്നാളിന് ഐ.ആർ.പി.സിക്ക് വാക്കർ നൽകി കുഞ്ഞു യാഷ്മി 

Kannadiparamba online news

ചേലേരി: പിറന്നാൾ ആഘോഷങ്ങൾ കേവലം ആഘോഷങ്ങളിൽ മാത്രം ഒതുക്കാതെ, സാന്ത്വന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മാതൃകയാവുകയാണ് ചേലേരിയിലെ ഒരു കുടുംബം. ചേലേരി യു.പി സ്കൂളിന് സമീപത്തെ സൗമ്യ നിവാസിൽ സന്ദീപ് ഒ.വിയുടെയും വൈഷ്ണവി പി.കെയുടെയും മകൾ യാഷ്മി സന്ദീപിന്റെ മൂന്നാം ജന്മദിനമാണ് വേറിട്ടുനിന്നത്.

ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചേലേരി ഐ.ആർ.പി.സിക്ക് കുടുംബം വാക്കർ സംഭാവന നൽകി. യാഷ്മി സന്ദീപിൽ നിന്നും ഐ.ആർ.പി.സി മയ്യിൽ സോണൽ കമ്മിറ്റി അംഗം എ.കെ. ബിജു വാക്കർ ഏറ്റുവാങ്ങി. ചടങ്ങിൽ ഐ.ആർ.പി.സി പ്രവർത്തകരായ എ. ദീപേഷ്, പി. രഘുനാഥൻ എന്നിവരും കുടുംബാംഗങ്ങളായ ഒ.വി. രാമചന്ദ്രൻ, പി. ഇന്ദിര, വൈഷ്ണവി സന്ദീപ് തുടങ്ങിയവരും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!