കൊളച്ചേരിയിൽ എം.എസ്.എഫ് ലീഡേഴ്‌സ് ഗാതറിംഗും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

Kannadiparamba online news

പാമ്പുരുത്തി: എം.എസ്.എഫ് (MSF) കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പുരുത്തിയിൽ ലീഡേഴ്സ് ഗാതറിംഗും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കോടിപ്പൊയിൽ മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി ജംഷീർ ആലക്കാട് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം അക്രമ രാഷ്ട്രീയത്തിന് ഇരയായ അരിയിൽ അബ്ദുൽ ഷുക്കൂറിനെ ചടങ്ങിൽ അനുസ്മരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സയണിസ്റ്റ് സാമ്രാജ്യത്വ ഭീകരതക്കെതിരെ സംഗമം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പി.ടി.പി, യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം ട്രഷറർ ജാബിർ പാട്ടയം, എം.എസ്.എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡണ്ട് ആഷിഖ് തടിക്കടവ്, ജനറൽ സെക്രട്ടറി ഫായിസ് കുപ്പം, ട്രഷറർ ആരിഫ് പാമ്പുരുത്തി, മുസ്‌ലിം ലീഗ് പാമ്പുരുത്തി ശാഖാ ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ സലാം, യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് കുഞ്ഞി, വാർഡ് മെമ്പർ കെ.സി ഫാസില എന്നിവർ സംസാരിച്ചു.

എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാദി ദാലിൽ സ്വാഗതവും, ട്രഷറർ സാലിം പി.ടി.പി നന്ദിയും പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ നിഹാൽ നൂഞ്ഞേരി, നജാദ് അലി, റൈഹാൻ ഒ.സി എന്നിവരും സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!