ഏഷ്യ പസഫിക് ഗെയിംസിൽ സ്വർണ്ണത്തിളക്കവുമായി കൊളച്ചേരിയുടെ നിവേദ്യ; നാടിന്റെ ആദരം

Anees kannadiparamba

കൊളച്ചേരി: പരിമിതികളെ ഇച്ഛാശക്തി കൊണ്ട് തോൽപ്പിച്ച് ഏഷ്യ പസഫിക് ഡൗൺ സിൻഡ്രോം ഫെഡറേഷൻ ഗെയിംസിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി കൊളച്ചേരിയുടെ അഭിമാനമായിരിക്കുകയാണ് പി.വി. നിവേദ്യ. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സോഫ്റ്റ് ബോൾ ത്രോയിൽ ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡലും 50 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡലും നിവേദ്യ സ്വന്തമാക്കി.

കൊളച്ചേരി എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ നിവേദ്യ കലാ-കായിക രംഗങ്ങളിൽ നേരത്തെ തന്നെ മികവ് തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന സവിശേഷ സർഗോത്സവത്തിൽ ക്ലാസിക്കൽ ഡാൻസിൽ എ ഗ്രേഡ് നേടിയിരുന്നു. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടന്ന ‘സമ്മോഹൻ’ പരിപാടിയിലും നൃത്തം അവതരിപ്പിച്ച് ഈ മിടുക്കി കയ്യടി നേടിയിട്ടുണ്ട്.

നേട്ടം കൈവരിച്ച നിവേദ്യയെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമയുടെ നേതൃത്വത്തിൽ അനുമോദന റാലി നടത്തി ആദരിച്ചു. സ്കൂൾ പ്രഥമാധ്യാപിക താരാമണി, അധ്യാപകർ, നാട്ടുകാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചേലേരി സ്വദേശികളായ നന്ദനൻ – ബേബി ദമ്പതികളുടെ മകളാണ് നിവേദ്യ. നിബിൻ സഹോദരനാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!