നാറാത്ത്: ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു റിട്ട. അദ്ധ്യാപകൻ നാറാത്തെ കെ എൻ നാരായണൻ മാസ്റ്റർക്ക് നേരെ ബസ്സിൽ വച്ച് ബസ് ജീവനക്കാരുടെ മർദ്ദനം .
ഇന്ന് രാവിലെയായിരുന്നു സംഭവം. നാറത്തു നിന്നും കൈരളി റിസോർട്ടിൽ ഒരു കല്യാണത്തിന് പങ്കെടുക്കാനായി ബസ്സിൽ കയറിയ കെ എൻ നാരായണൻ മാസ്റ്റർക്ക് ബസ് അവിടെ നിറുത്തുമെന്നു ജീവനക്കാർ ഉറപ്പു നൽകിയതായിരുന്നു.
തുടർന്ന് സ്റ്റോപ്പ് എത്തിയപ്പോൾ ബസ് നിർത്താത്തത് കണ്ടു ചോദിച്ചപ്പോൾ അടുത്ത സ്റ്റോപ്പിൽ എത്തി ബസ് നിർത്തുകയും ബസ് ഡ്രൈവരും കണ്ടക്ടറും ചേർന്ന് എഴുപത്തിയെട്ട് വയസ്സായ റിട്ടയേഡ് അധ്യാപകനെ ക്രൂരമായി മർദ്ധിക്കുകയാണ് ഉണ്ടായത് എന്ന് പരാതിയിൽ പറയുന്നു.
കണ്ണൂർ ചാലോട് റൂട്ടിൽ ഓടുന്ന അൽഷി ബസ്സിലെ ഡ്രൈവർ ശ്യാംരാജ് , കണ്ടക്ടർ അമീർ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്.
ബസ്സിൽ നിന്ന് തള്ളി താഴെയിട്ടതിനു ശേഷവും മർദ്ദനം തുടരുകയായിരുന്നു. മുഖത്തും നടുവിനും പരിക്കേറ്റ നാരായണൻ മാഷെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മയ്യിൽ പോലീസ് പ്രതികൾക്കെതിരെ കേസെടുത്തു പ്രതികളെ കസ്റ്റഡിയിലെടുത്തു.
എഴുപത്തിയെട്ട് വയസ്സായ റിട്ടയേഡ് അധ്യാപകനെ ക്രൂരമായി മർദ്ദിച്ചതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

