കണ്ണൂർ: വിവിധ വിമുക്തഭട സംഘടനകളുടെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാർ അനുഭവിക്കുന്ന സർക്കാർ അവഗണനയ്ക്കെതിരെ നവംബർ 16-ന് കണ്ണൂർ കളക്ടറേറ്റ് മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്നേദിവസം രാവിലെ 10 മണിക്ക് വാർ മെമ്മോറിയൽ പരിസരത്ത് കേന്ദ്രീകരിച്ച് പ്രകടനമായി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. സമരം സംയുക്ത ധർണ്ണ സമിതിയുടെ കൺവീനർ വിജയൻ പാറാലി ഉദ്ഘാടനം ചെയ്യും.
പ്രധാന ആവശ്യങ്ങൾ:
Bullet ഇ.സി.എച്ച്.എസിലെ ചികിത്സാരീതി രാജ്യസേവനം കണക്കിലെടുത്ത് മുഴുവൻ ആശുപത്രികളിലും നിർബന്ധമാക്കുക.
Bullet മെഡിക്കൽ അലവൻസ് പ്രതിമാസം ആയിരം രൂപ പ്രകാരം മുഴുവൻ വിധവകൾക്കും സർക്കാർ നൽകുന്നതിനാൽ സ്കീമിലെ സ്ലാബ് പരിഗണിക്കാതെ തുല്യമായ ചികിത്സാ സൗകര്യം ഉറപ്പുവരുത്തുക.
• വിമുക്തഭടന്മാരുടെ പാക്കേജ് (Package) ചികിത്സാ രീതി ഒഴിവാക്കുക. ഇ.സി.എച്ച്.എസ്. നൽകുന്ന മരുന്നിന്റെ നിലവാരം ഉറപ്പുവരുത്തുക.
• എം പാനൽ ഇല്ലാത്ത ആശുപത്രികളിലെ ചികിത്സാ ചിലവിന്റെ ബിൽ ക്ലെയിമിലെ (Bill Claim) കാലതാമസം ഒഴിവാക്കുക.
• എട്ടാം ശമ്പള കമ്മീഷനിലെ വിമുക്തഭടന്മാരുടെ ആശങ്ക ദൂരീകരിക്കുകയും, ആനുകൂല്യം മുഴുവൻ വിമുക്തഭട പെൻഷൻകാർക്കും ഉറപ്പുവരുത്തുകയും ചെയ്യുക.
എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ വിജയൻ പാറോളി, പ്രകാശൻ വി.കെ., ശശിധരൻ കെ.സി., വിജയകുമാർ, രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

