രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 137ആം ജന്മദിനത്തോടനുബന്ധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു.മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. എച്ച്.മൊയ്തീൻ കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണയോഗം കെ എസ് എസ് പി എ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം കെ. സി. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കെ സി ഗണേശൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ ശ്രീജേഷ് കോയിലേരിയൻ, ഷാഫി കോറളായി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നാസർ കൊറളായി, മയ്യിൽ പഞ്ചായത്ത് മെമ്പർമാരായ അജയകുമാർ കെ. ജിനേഷ് ചാപ്പാടി, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, തളിപ്പറമ്പ് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി ജിതിൻ വേളം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മെമ്പർ മമ്മു കൊറളായി, പ്രേമരാജൻ പുത്തലത്ത്,താജു കോർളായി തുടങ്ങിയവർ സന്നിഹിതരായി. മണ്ഡലം വൈസ് പ്രസിഡണ്ട് കെ കുമാർ നന്ദി പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

