കണ്ണാടിപ്പറമ്പിൽ ശിശുദിനാഘോഷവും കെ.എസ്.യു., ജവഹർ ബാൽമഞ്ച് യൂണിറ്റുകളുടെ രൂപീകരണവും നടന്നു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷവും കെ.എസ്.യു., ജവഹർ ബാൽമഞ്ച് യൂണിറ്റുകളുടെ രൂപീകരണവും വിപുലമായി സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീ. എം.പി. മോഹനാംഗന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, കെ.എസ്.യു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ആഷിത്ത് അശോകൻ മെമ്പർഷിപ്പ് നൽകിക്കൊണ്ട് യൂണിറ്റുകളുടെ രൂപീകരണം ഉദ്ഘാടനം ചെയ്തു.

ഭാരവാഹികൾ:

•കെ.എസ്.യു. കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡണ്ട്: അഭിഷേക് എം.

• ജവഹർ ബാൽമഞ്ച് യൂണിറ്റ് പ്രസിഡണ്ട്: ദേവിക ധനേഷ്

ചടങ്ങിൽ എം.പി. മോഹനാംഗൻ, എൻ.ഇ. ഭാസ്കരന്മാരാർ, കെ. പ്രശാന്ത് മാസ്റ്റർ, കെ. ഇന്ദിര, ശൈലജ എ.വി., അമീൻ, സനീഷ് ചിറയിൽ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെയാണ് ശിശുദിനാഘോഷം ആഘോഷിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!