‘തള’ നാടകത്തിലൂടെ സംസ്ഥാനതലത്തിലേക്ക് ഭാവന കരിങ്കൽക്കുഴിയുടെ കുതിപ്പ്; കൊളച്ചേരിക്ക് അഭിമാന നേട്ടം

Kannadiparamba online news
Screenshot

കരിങ്കൽക്കുഴി: കേരളോത്സവത്തിൽ നാടക മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ മാറ്റുരയ്ക്കാൻ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ഭാവന കരിങ്കൽക്കുഴിയുടെ ‘തള’ എന്ന നാടകം യോഗ്യത നേടി. എടക്കാട് ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ജില്ലാതലത്തിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയാണ് ഈ മികച്ച നേട്ടം കൈവരിച്ചത്.

അസീസ് പെരിങ്ങോടിന്റെ രചനയിൽ മനീഷ് സാരംഗിയാണ് നാടകം സംവിധാനം ചെയ്തത്. പെരളശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ വിജയികൾക്ക് ഉപഹാരം കൈമാറി.

നീരജ ഉണ്ണികൃഷ്ണൻ, സ്നേഹ രാജ്, സ്മിത ടി.ഒ, ചന്ദ്രിക ഷജിത്ത്, നീതു കൃഷ്ണൻ, ധനി ബാലൻ, കാർത്തിക് എം.എസ്, നിവേദ് ജിത്ത്, മിഥുൻ കരിയിൽ എന്നിവരാണ് നാടകത്തിലെ അഭിനേതാക്കൾ. കൊളച്ചേരിയുടെയും കരിങ്കൽക്കുഴിയുടെയും കലാപ്പെരുമ ഇനി സംസ്ഥാനതല വേദിയിൽ ‘തള’യിലൂടെ മുഴങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!