കൊളച്ചേരി: കൊളച്ചേരി എ.യു.പി. സ്കൂളിൽ പി.ടി.എ. ജനറൽ ബോഡി യോഗവും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ.വി. യൂസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
നാഷണൽ ഗെയിംസിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും സംസ്ഥാന സവിശേഷ സർഗോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത നിവേദ്യ പി.വി., ഇസ്ലാമിക് എജുക്കേഷൻ ബോർഡിന്റെ സ്മാർട്ട് സ്‌കോളർഷിപ്പിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് എം.കെ. എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പി.ടി.എ. പ്രസിഡന്റ് റിജിന പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക എം. താരാമണി ടീച്ചർ സ്വാഗതം പറഞ്ഞു. അധ്യാപകരായ എം. ശ്രീജ ടീച്ചർ, സഹീർ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ആദരിക്കപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. സ്റ്റാഫ് സെക്രട്ടറി എം. നിഷ ടീച്ചർ നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

