‘കൊളച്ചേരി ഉത്സവം സീസൺ 5’; സ്വാഗതസംഘം രൂപീകരിച്ചു

Kannadiparamba online news

കൊളച്ചേരി: പുതുവർഷത്തെ വരവേറ്റുകൊണ്ട് കൊളച്ചേരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘കൊളച്ചേരി ഉത്സവം സീസൺ 5’ വിപുലമായി നടത്താൻ തീരുമാനം. പരിപാടിയുടെ മുന്നൊരു ഭാഗമായി കൊളച്ചേരി ഇ.പി.കെ.എൻ.എസ്. സ്കൂളിൽ വെച്ച് സ്വാഗതസംഘം യോഗം ചേർന്നു. 2027 ജനുവരി 2 ശനിയാഴ്ചയാണ് പരിപാടി അരങ്ങേറുന്നത്.

പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം കമ്മിറ്റിയും 40 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. യോഗത്തിൽ താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു:

• രക്ഷാധികാരികൾ: പുരുഷോത്തമൻ, സജീവൻ, റഹ്മത്ത്, വത്സൻ മാസ്റ്റർ

• ചെയർമാൻ: തമ്പാൻ

• വൈസ് ചെയർമാൻമാർ: സുഷാന്ത്, നിമ്മി

• കൺവീനർ: പ്രദോഷ് പുത്തൻപുരയിൽ

• ജോയിന്റ് കൺവീനർമാർ: അക്ഷയ് പി., ശ്രീജീഷ വിനോദ്

കൊളച്ചേരി ഉത്സവം സീസൺ 5-ന്റെ ഭാഗമായി കൊളച്ചേരിയിലെ പ്രാദേശിക കലാകാരന്മാരുടെ വ്യത്യസ്തമായ സ്റ്റേജ് പരിപാടികളും, തുടർന്ന് ആവേശകരമായ മ്യൂസിക് നൈറ്റും (Music Night) അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!