കൊളച്ചേരി ഹിന്ദു ഏകതാ സമ്മേളനം: 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു

Kannadiparamba online news
Screenshot

ചേലേരി: മാർച്ച് ഒന്നിന് കൊളച്ചേരി പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ചേലേരി ശ്രീ ചന്ദ്രോത്ത് കണ്ടി മഠപ്പുരയിൽ നടന്ന യോഗത്തിൽ കെ.ടി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. സമ്മേളന സംയോജകൻ പി. സജീവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

വിവിധ സാമുദായിക സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും ആത്മീയ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഹിന്ദു സമാജത്തിന് പുത്തൻ ഉണർവ് നൽകുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമസുരക്ഷയ്ക്കും ജാഗ്രതയ്ക്കും ഈ സമന്വയം ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിന് മുന്നോടിയായി മാതൃസംഗമങ്ങൾ, കുട്ടികളുടെ പരിപാടികൾ, ക്ഷേത്രങ്ങളിൽ സത്സംഗങ്ങൾ എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

സ്വാഗതസംഘം ഭാരവാഹികൾ:

• ചെയർമാൻ: കെ.ടി. പത്മനാഭൻ

• കൺവീനർ: സി.ഒ. ഹരീഷ്

• ട്രഷറർ: എം.വി. ബാലചന്ദ്രൻ

• രക്ഷാധികാരികൾ: ഗീത വി.വി (വാർഡ് മെമ്പർ), കെ.വി. കരുണാകരൻ നമ്പ്യാർ (NSS), മുണ്ടേരി പുരുഷോത്തമൻ (കുലാല സഭ), എൻ.പി. ഹരിദാസൻ (ശ്രേഷ്ഠാചാര സഭ), കെ.വി. മനോജ് മാസ്റ്റർ (HM, കൂടാളി എച്ച്.എസ്), ഷാജി എസ്. മാരാർ (ഈശാനമംഗലം ക്ഷേത്രം).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!