പള്ളിപ്പറമ്പ്: മുസ്ലിം ലീഗ് നേതാവും പ്രമുഖ പണ്ഡിതനുമായ കെ. ഹംസ മൗലവി പള്ളിപ്പറമ്പിന്റെ നിര്യാണത്തിൽ നാട് അനുശോചിച്ചു. പള്ളിപ്പറമ്പ് പി.ടി.എച്ച് അങ്കണത്തിൽ നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ രാഷ്ട്രീയ-മത-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു. മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി അനുശോചന പ്രഭാഷണം നടത്തി. മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ സമദ് കടമ്പേരി, പി. മുഹമ്മദ് ഇഖ്ബാൽ, കെ. ബാലസുബ്രഹ്മണ്യൻ, കെ.പി. സജീവ്, വി.പി. വേണുഗോപാലൻ, ടി.വി. ഹസൈനാർ മാസ്റ്റർ, സി.കെ. മഹമൂദ്, മൻസൂർ പാമ്പുരുത്തി, കാസിം ഹുദവി, അമീർ സഅദി പള്ളിപ്പറമ്പ്, സി.എം. മുസ്തഫ ഹാജി, എം.കെ. കുഞ്ഞഹമ്മദ് കുട്ടി, പി.കെ. ഷംസുദ്ദീൻ, കെ.പി. അബ്ദുൽ മുനീർ, കെ.പി. മുഹമ്മദലി, സി.കെ. സത്താർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ സ്വാഗതം പറഞ്ഞു.
പാണ്ഡിത്യവും സേവനവും സമന്വയിപ്പിച്ച വ്യക്തിത്വം:
നീണ്ട 28 വർഷമായി നെല്ലിക്കപ്പാലം ബദരിയ്യ മദ്രസ്സയിൽ സദർ മുഅല്ലിമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഹംസ മൗലവി. പള്ളിപ്പറമ്പ് മഹല്ലിന്റെ ജനറൽ സെക്രട്ടറിയായി 25 വർഷത്തോളം അദ്ദേഹം പ്രവർത്തിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം, തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി, പ്രവാസി ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം, കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെന്റർ കറസ്പോണ്ടന്റ് തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. നിടുവാട്ട്, തൈലവളപ്പ് മദ്രസ്സകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
അന്തിമോപചാരം അർപ്പിച്ച പ്രമുഖർ:
അഡ്വ. അബ്ദുൽ കരീം ചേലേരി (ജില്ലാ പ്രസിഡന്റ്, മുസ്ലിം ലീഗ്), കെ.ടി. സഹദുള്ള (ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ്), അഡ്വ. മാർട്ടിൻ ജോർജ് (ഡി.സി.സി പ്രസിഡന്റ്), ടി.വി. ഷമീമ (കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), കെ. വത്സൻ (വൈസ് പ്രസിഡന്റ്), സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ, കെ. മുഹമ്മദ് ശരീഫ് ബാഖവി (സമസ്ത കേന്ദ്ര മുശാവറ മെമ്പർ), ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അഡ്വ. എം.പി. മുഹമ്മദലി, മഹ്മൂദ് അള്ളാംകുളം, ഒ.പി. ഇബ്രാഹിംകുട്ടി മാസ്റ്റർ, അബൂബക്കർ വായാട്, സി.കെ. മുഹമ്മദ്, രജിത് നാറാത്ത് (ഡി.സി.സി ജനറൽ സെക്രട്ടറി), കെ.സി. ഗണേശൻ, എ.കെ. അബ്ദുൽ ബാഖി തുടങ്ങിയവർ മൗലവിക്ക് അന്തിമോപചാരം അർപ്പിച്ചു.
ഇന്ന് കാലത്ത് പാമ്പുരുത്തി മദ്രസ്സയിൽ സമസ്ത പൊതു പരീക്ഷ നിരീക്ഷകനായി പോയതായിരുന്നു. ക്ഷീണം അനുഭവപ്പെട്ട അദ്ദേഹത്തെ
കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
പരേതരായ ചേകുട്ടി – മറിയം ദമ്പതികളുടെ മകനാണ്.
ഭാര്യ: ശരീഫ കയ്യങ്കോട്.
സഹോദരങ്ങൾ: മഹമൂദ് ഹാജി, അബ്ദുല്ല, ശരീഫ, ആയിഷ.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

