കുറ്റ്യാട്ടൂർ: അറിവിന്റെ 125 വർഷങ്ങൾ; എ.എൽ.പി സ്കൂൾ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് പ്രോജ്വല തുടക്കം

Kannadiparamba online news

കുറ്റ്യാട്ടൂർ: വിജ്ഞാനത്തിന്റെ നൂറ്റാണ്ടുകൾ പിന്നിട്ട കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. 125 വർഷങ്ങളുടെ സ്മരണയ്ക്കായി വേദിയിൽ 125 മെഴുകുതിരികൾ പ്രോജ്വലിപ്പിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.

വാർഡ് മെമ്പർ കെ. അച്യുതൻ അധ്യക്ഷത വഹിച്ചു. സ്കൂളിലെ നവീന സംവിധാനമായ ‘ECHO-സ്കൂൾ ലൈവ് സ്റ്റുഡിയോ’യുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ റെജി പി.പി നിർവ്വഹിച്ചു. ആഘോഷങ്ങളുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന ഫ്ലാഷ് മോബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എമിമ രാജേഷ് നിർവ്വഹിച്ചു.

സബ്ജില്ലാ കായിക, ശാസ്ത്ര, കലാമേളകളിൽ വിജയികളായ പ്രതിഭകൾക്കുള്ള സമ്മാനങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രവീന്ദ്രൻ കെ.കെ വിതരണം ചെയ്തു. വാർഡ് മെമ്പർമാരായ പി.വി. കോമള, സി.കെ. പ്രദീപൻ, ജയപ്രകാശൻ വി.സി., തളിപ്പറമ്പ് സൗത്ത് ബി.പി.സി. നാരായണൻ എം.വി., പി.വി. ലക്ഷ്മണൻ മാസ്റ്റർ, രാമകൃഷ്ണൻ ആർ.വി., പി.ടി.എ. പ്രസിഡന്റ് രാജേഷ് എം.പി., എം. ജനാർദ്ദനൻ മാസ്റ്റർ, പ്രഭാകരൻ എം.വി., രാമചന്ദ്രൻ എ.കെ., ലിജി എം.കെ., എം. പത്മനാഭൻ മാസ്റ്റർ, അമൽ കുറ്റ്യാട്ടൂർ, മുസ്തഫ സി.പി., ഹരീഷ് കുമാർ എ.കെ., സി. രാമകൃഷ്ണൻ മാസ്റ്റർ, രാജൻ കെ.കെ., ശ്രീനിവാസൻ എം.പി., മദർ പി.ടി.എ പ്രസിഡന്റ് സൽമ എം.സി തുടങ്ങിയവർ സംസാരിച്ചു.

പ്രഥമാധ്യാപകൻ എ. വിനോദ് കുമാർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി.കെ. ശ്രീജ നന്ദിയും പറഞ്ഞു. ജൂബിലി വർഷത്തിൽ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് സ്കൂളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!