കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ (CDS) ആഭിമുഖ്യത്തിൽ അഗ്രോ ഇക്കോളജിക്കൽ പ്രാക്ടീസ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.പി പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ റിൻസി റോസ് ടി. ജോൺ വിഷയത്തിൽ ക്ലാസ് നയിച്ചു. കമ്മ്യൂണിറ്റി ടൂറിസവുമായി ബന്ധപ്പെട്ട് ടി.ബി.സി (TBC) മെന്റർ ഷുഹാദ് സംസാരിച്ചു. കൃഷിയും ടൂറിസവും എങ്ങനെ പരസ്പര പൂരകങ്ങളായി ബന്ധപ്പെടുത്തി പ്രവർത്തിക്കാമെന്നും അതുവഴി വരുമാനം വർദ്ധിപ്പിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. കാർഷിക രംഗത്തെ തന്റെ അനുഭവങ്ങൾ സൗദാമിനി പങ്കുവെച്ചു.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഹ്മത്ത്, വാർഡ് മെമ്പർമാരായ ദീപ, ഫാസില തുടങ്ങിയവർ ആശംസകളർപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ജനേഷ് സ്വാഗതവും സി.ആർ.പി (CRP) പദ്മജ നന്ദിയും പറഞ്ഞു. കൊളച്ചേരി മേഖലയിലെ നിരവധി കുടുംബശ്രീ അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

