കമ്പിൽ: കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനം രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അഭിപ്രായപ്പെട്ടു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് കമ്പിൽ സി.എച്ച്. മുഹമ്മദ് കോയ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ‘2k30 സമഗ്ര – സ്റ്റേക്ക് ഹോൾഡേഴ്സ് ശില്പശാല’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ ഭേദഗതിയിലൂടെ ലഭ്യമായ അധികാര വികേന്ദ്രീകരണവും ഗ്രാമസ്വരാജ് എന്ന ഗാന്ധിജിയുടെ സ്വപ്നവും ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. സംസ്ഥാന ബജറ്റിന്റെ മുപ്പത് ശതമാനത്തോളം തുക തദ്ദേശ സ്ഥാപനങ്ങളിലേക്ക് കൈമാറി ഗ്രാമതലങ്ങളെ കരുത്തുറ്റതാക്കി മാറ്റുകയാണ് ജനകീയാസൂത്രണത്തിലൂടെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ കോടിപ്പോയിൽ ആശയ സംവേദനവും, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഫസീല സ്റ്റാറ്റസ് റിപ്പോർട്ടും അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.കെ.പി നസീർ , കെ.സി.പി ഫൗസിയ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി വി റഹ്മത്ത്, ടിന്റുസുനിൽ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, മുൻ വൈസ് പ്രസിഡണ്ട് എം. സജ്മ , എം.അബ്ദുൽ അസീസ്, എം.അനന്തൻ മാസ്റ്റർ മാസ്റ്റർ, കെ.എം ശിവദാസൻ, എം.ദാമോദരൻ, കെ വി ശശിധരൻ, കെ പ്രേമരാജൻ എന്നിവർ സംസാരിച്ചു.
വിവിധ ഗ്രൂപ്പ് ചർച്ചകൾക്ക്
പി വി വത്സൻ മാസ്റ്റർ, കെ ബാലസുബ്രഹ്മണ്യം, വിനോദ് എടക്കൈ, ഇസ്മായിൽ എഫ് എച്ച് സി കൊളച്ചേരി, ജാബിർ മാസ്റ്റർ കാരയാപ്പ്, ജലീൽ പള്ളിപ്പറമ്പ് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് ഫെസിലിറ്റേറ്റർ മൻസൂർ പാമ്പുരുത്തി ക്രോഡീകരണ പ്രസംഗം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വത്സൻ സ്വാഗതവും, സെക്രട്ടറി എൻ.ആന്റണി നന്ദിയും പറഞ്ഞു.


വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

