ശ്രീധരൻ സംഘമിത്ര എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

Kannadiparamba online news
Screenshot

kannadiparamba online ✍️

കൊളച്ചേരി : എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി ശ്രീധരൻ സംഘമിത്രയെ തെരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷനെ പ്രതിനിധീകരിക്കുന്ന അംഗമാണ് ഇദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ഭരണസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കണ്ണാടിപറമ്പ ഓൺലൈൻ

സി.പി.ഐ.എം മയ്യിൽ ഏരിയ കമ്മിറ്റി അംഗം കൂടിയായ ശ്രീധരൻ സംഘമിത്ര കല-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. നിലവിൽ കേരള സംഗീത നാടക അക്കാദമി കണ്ണൂർ ജില്ലാ കേന്ദ്ര കലാസമിതി സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു വരുന്നു. സി.ഐ.ടി.യു മയ്യിൽ ഏരിയ കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം.

പൊതുരംഗത്തെയും കലാസാംസ്കാരിക രംഗത്തെയും തന്റെ പരിചയസമ്പത്ത് ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകും. പുതിയ ചുമതലയേറ്റെടുത്ത അദ്ദേഹത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ അഭിനന്ദിച്ചു.

മ്പ ഓൺലൈൻ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!