സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന്റെ നവീകരിച്ച ചടയൻ സ്‌മാരക ഹാൾ ഉദ്ഘാടനം സെപ്റ്റംബർ 18-ന്

Kannadiparamba online news

ചെറുക്കുന്ന്: ചെറുക്കുന്ന് സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന്റെ നവീകരിച്ച ചടയൻ സ്‌മാരക ഹാളിന്റെ ഉദ്ഘാടനം 2026 സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ചെറുക്കുന്നിൽ വെച്ച് നടക്കും.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ നിർവഹിക്കും. ചടങ്ങിൽ ഫോട്ടോ സ്ഥാപിക്കൽ കർമ്മം എം. ദാമോദരൻ നിർവഹിക്കും. വായനശാലാ പ്രസിഡന്റ് പി. സന്തോഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീധരൻ സംഘമിത്ര, വിനോദ് തായക്കര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. വായനശാല സെക്രട്ടറി എം.പി. രാജീവൻ സ്വാഗതവും ലൈബ്രറിയൻ രഹ്‌ന എം.കെ. കൃതജ്ഞതയും പറയും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!