കെ.എസ്.എസ്.പി.എ കൊളച്ചേരി ബ്ലോക്ക് സമ്മേളനം

Kannadiparamba online news
Screenshot

മയ്യിൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) കൊളച്ചേരി ബ്ലോക്ക് സമ്മേളനം മയ്യിൽ ഗാന്ധി ഭവനിൽ നടന്നു.

സംസ്ഥാന പ്രസിഡൻ്റ് എം. പി. വേലായുധൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി. ശിവരാമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. സി. രാജൻ പ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡൻ്റ് കെ. മോഹനൻ, സെക്രട്ടറി പി. സുഖദേവൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശശിധരൻ കെ. പി., സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പി. കെ. രാജേന്ദ്രൻ, യു. കുഞ്ഞമ്പു, ജില്ലാ വൈസ് പ്രസിഡൻ്റ് സി. ശ്രീധരൻ, സംസ്ഥാന അപ്പലേറ്റ് കമ്മിറ്റി അംഗം സി. വാസു, സംസ്ഥാന കൗൺസിലർമാരായ പി. കെ. പ്രഭാകരൻ, കെ. പി. ചന്ദ്രൻ, മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ. സി. രമണി, ബ്ലോക്ക് വനിത ഫോറം പ്രസിഡൻ്റ് സി. ഒ. ശ്യാമള, കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

സെക്രട്ടറി എൻ. കെ. മുസ്തഫ സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി ടി. പി. രാധാകൃഷ്ണൻ നന്ദിയും അറിയിച്ചു.

പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ:

പി. ശിവരാമൻ (പ്രസിഡൻ്റ്), എൻ. കെ. മുസ്തഫ (സെക്രട്ടറി), കെ. മാധവൻ (ട്രഷറർ).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!