യു.ഡി.എഫ് കൊളച്ചേരിയിൽ വികസന സദസ്സ് സംഘടിപ്പിച്ചു

Kannadiparamba online news

കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി കഴിഞ്ഞ അഞ്ചു വർഷക്കാലം യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും പഞ്ചായത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, കോർപ്പറേഷൻ പ്രതിപക്ഷനേതാവ് സുകന്യ എന്നിവർ നടത്തിയ വ്യാജ പ്രചരണങ്ങൾക്കും മറുപടി പറയാനും കൊളച്ചേരിമുക്കിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു.

സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, തളിപ്പറമ്പ് നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.എം. ശിവദാസൻ അധ്യക്ഷത വഹിച്ചു. കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ബാലസുബ്രഹ്മണ്യൻ നന്ദിയും രേഖപ്പെടുത്തി.

ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെ ഐക്യ ജനാധിപത്യ മുന്നണിയുടെ പഞ്ചായത്തിലെ നേതാക്കന്മാർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!