കൊളച്ചേരി: നാടകപ്രവർത്തകനും, കൊളച്ചേരി നാടകസംഘത്തിലെ പ്രമുഖ നടനും ചിത്രകാരനുമായ ഏറൻ ബാബുവിന്റെ രണ്ടാമത് ചരമവാർഷിക അനുസ്മരണം കൊളച്ചേരി നാടകസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
കമ്പിൽ സംഘമിത്ര ഹാളിൽ നടന്ന ചടങ്ങിൽ വത്സൻ കൊളച്ചേരി അധ്യക്ഷത വഹിച്ചു. നാടകകൃത്ത് ശ്രീധരൻ സംഘമിത്ര അനുസ്മരണ പ്രഭാഷണം നടത്തി. എം. രാമചന്ദ്രൻ, അശോകൻ പെരുമാച്ചേരി, സി.എച്ച്. സജീവൻ, എം.പി. രാമകൃഷ്ണൻ, എം.പി. രാജീവൻ, ഉത്തമൻ ചേലേരി, സജിത് കെ. പാട്ടയം എന്നിവർ പ്രസംഗിച്ചു.
സംഘം സെക്രട്ടറി എ. കൃഷ്ണൻ സ്വാഗതവും പി. സന്തോഷ് നന്ദിയും അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

