കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിലെ ചേലേരിമുക്ക് ജംഗ്ഷനിലെ റോഡിന്റെ ദുരവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി PWD അസിസ്റ്റൻറ് എഞ്ചിനീയർക്ക് നിവേദനം നൽകി.
പ്രധാന കവലയിലെ റോഡ് ഏറെ നാളുകളായി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വാഹനങ്ങളിലായാലും കാൽനടയായാലും യാത്ര ഏറെ ദുരിതകരമാണ്. വെള്ളക്കെട്ടും ചെളിയും റോഡിലെ കുഴികളും കാരണം അപകടങ്ങൾ ദിനംപ്രതി ആവർത്തിക്കപ്പെടുന്നതായും യാത്രക്കാർ പരാതിപ്പെട്ടു.
റോഡിൽ ഇന്റർലോക്ക് പതിച്ച് യാത്രാ യോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി നിവേദനം സമർപ്പിച്ചത്.
നിവേദനം നൽകിയത് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് ഇ.പി. ഗോപാലകൃഷ്ണൻ, കെ.പി. ചന്ദ്രഭാനു, പി.വി. വേണുഗോപാൽ, വാർഡ് മെമ്പർ ഗീത വി.വി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

