പള്ളിപ്പറമ്പ്: രണ്ടുദിവസങ്ങളായി നടന്ന പള്ളിപ്പറമ്പ് മൂരിയത്ത് പഴയപള്ളി ആണ്ടുനേർച്ച സമാപിച്ചു. എല്ലാ വർഷവും ചിങ്ങമാസത്തിലെ അവസാന വ്യാഴാഴ്ച നടക്കുന്ന പ്രസിദ്ധമായ ആണ്ടുനേർച്ചയായ ഇത്, ഈ വർഷവും പാരമ്പര്യം പാലിച്ച് ഭക്തിപൂർവ്വം നടന്നു.
വ്യാഴാഴ്ച രാവിലെ ആരംഭിച്ച ചടങ്ങുകൾ രാത്രി വരെ നീണ്ടു. നാട്ടിൻ പുറത്തുൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു.
ചരിത്രം: ഹിജ്റ വർഷം 1380-ൽ നാട്ടിൽ വ്യാപകമായ സംഭാരതം മൂലം അനേകം പേർ മരണപ്പെടുകയും ജനങ്ങൾ ദുരിതത്തിലാകുകയും ചെയ്തപ്പോൾ, വളപട്ടണം പ്രദേശവാസികളുടെ നേതൃത്വത്തിൽ കൂട്ടപ്രാർത്ഥനയായി ആരംഭിച്ചതാണ് ഈ ആണ്ടുനേർച്ച. ജാതി-മത ഭേദമന്യേ നിരവധി പേർ ഇവിടെ പ്രാർത്ഥനയ്ക്കായി എത്തുന്നത് പതിവാണ്.
നേർച്ചഭക്ഷണം: വിശ്വാസികൾ കൊണ്ടുവരുന്ന അരിയും തേങ്ങയും ചേർത്ത് തയ്യാറാക്കുന്ന തേങ്ങച്ചോറ്, പരിപ്പ് കറി എന്നിവയാണ് നേർച്ചയുടെ പ്രധാന ഭക്ഷണം. വിശ്വാസികൾ ചിരട്ടയിൽ ഭക്ഷണം കഴിക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ്.
നേതൃത്വം: പഴയപള്ളി പരിസരത്ത് നടന്ന പ്രാർത്ഥനയ്ക്ക് അബ്ദു റഷീദ് ബാഖവി നേതൃത്വം നൽകി. മഹല്ല് പ്രസിഡണ്ട് സി.എം. മുസ്തഫ ഹാജി, ജനറൽ സെക്രട്ടറി മുസ്തഫ കെ.കെ, ട്രഷറർ മൊയ്തീൻ കുഞ്ഞി ഹാജി ബനിയാസ് എന്നിവരോടൊപ്പം എ.പി. ഹംസ, എം.വി. മുസ്തഫ, കെ.പി. മുനീർ, അബ്ദുൽ ഖാദർ മാസ്റ്റർ, യഹ്യ സി.കെ, മൂസ പറമ്പിൽ, എ.പി. അമീർ, കെ.പി. മഹമുദ്, ഖൈറുദ്ധീൻ കെ.വി, ലഥീഫ് സി.കെ, നൗഷാദ് പി., അബ്ദുറഹ്മാൻ കെ.എൻ. തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

