കൊളച്ചേരി ∙ NREG വർക്കേഴ്സ് യൂണിയൻ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കൊളച്ചേരി പോസ്റ്റ്ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.
കാർഷിക മേഖലയിലെ ഭൂവികസന പ്രവൃത്തികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണം, തൊഴിലുറപ്പ് നിയമപ്രകാരം തൊഴിലും കൂലിയും ഉറപ്പാക്കണം, കേരളത്തിനുള്ള ലേബർ ബഡ്ജറ്റ് പുനഃസ്ഥാപിക്കണം, 10 കോടി തൊഴിൽദിനങ്ങൾ അനുവദിക്കണം, കൂലി 600 രൂപയായും തൊഴിൽദിനങ്ങൾ 200 ആയും വർദ്ധിപ്പിക്കണം, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
കൊളച്ചേരി മുക്കിൽ നിന്നാരംഭിച്ച പ്രകടനം പന്ന്യങ്കണ്ടി പോസ്റ്റ്ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ എം.വി. ഓമന ഉദ്ഘാടനം ചെയ്തു. പി.പി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര, കെ. രാമകൃഷ്ണൻ മാസ്റ്റർ, എ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ. ചന്ദ്രമതി സ്വാഗതവും ഇന്ദിര നന്ദിയും അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

