ചേലേരി എ.യു.പി. സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ സൗഹൃദ സംഗമം

Kannadiparamba online news

ചേലേരി : ചേലേരി എ.യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ OSAC (Old Students Association CUPS 73-80) ന്റെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം നടന്നു.

പൂർവ്വ വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സെക്രട്ടറി ടി. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് ഡോ. പി.വി. പ്രദീപൻ അധ്യക്ഷത വഹിച്ചു.

അകാലത്തിൽ വിട്ടുപോയ സഹപാഠികളും, രക്ഷിതാക്കളും, ഗുരുനാഥന്മാരെയും യോഗം അനുസ്മരിച്ചു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൾ മജീദ് കെ.പി. പരിപാടി ഉദ്ഘാടനം ചെയ്തു. മുൻകാല അധ്യാപകരായ ശ്രീ. എം. അനന്തൻ മാസ്റ്റർ, ശ്രീമതി എം. അംബുജാക്ഷി ടീച്ചർ എന്നിവരെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഇ.കെ. അജിത, ഹെഡ്മിസ്ട്രസ് ശ്രീമതി അജിത.എ എന്നിവർ ആശംസകൾ നേർന്നു. ആദരവ് ഏറ്റുവാങ്ങിയ അധ്യാപകർ അവരുടെ ഓർമ്മയിലെ സ്‌കൂൾ അനുഭവങ്ങൾ പങ്കുവെച്ചു.

ട്രഷറർ പി.എം. മോഹൻദാസ് നന്ദി രേഖപ്പെടുത്തി. വേദിയിൽ ചണ്ടാതിമാരുടെ ഓണപ്പൂക്കളും ഉച്ചയ്ക്ക് ഓണസദ്യയും ഒരുക്കിയിരുന്നു. തുടര്‍ന്ന് പാട്ട്, നൃത്തം, വിനോദപരിപാടികൾ എന്നിവ അരങ്ങേറി.

കൂട്ടായ്മയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തി അംഗങ്ങളുടെ ക്ഷേമകാര്യങ്ങൾക്കും മാതൃവിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുവാനും, സാന്ത്വന-സേവന-സഹായ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനമായി.

ദേശീയഗാനത്തോടെ വൈകുന്നേരം പരിപാടി സമാപിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!