കണ്ണൂർ: കേരള ചരിത്രത്തിലാദ്യമായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഉത്സവബത്തയായി 2000 രൂപ അനുവദിച്ച യു.ഡി.എഫ് സർക്കാരിനെയും, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയെയും ലോക്കൽ ഗവർമെന്റ് മെമ്പേഴ്സ് ലീഗ് (എൽ.ജി.എം.എൽ) ജില്ലാ കൗൺസിൽ യോഗം അനുമോദിച്ചു. രാപ്പകൽ ഭേദമന്യേ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന ജനപ്രതിനിധികൾക്ക് ഓണക്കാലത്ത് ഒരു കൈത്താങ്ങ് നൽകിയ സർക്കാരിന്റെ നടപടി ചരിത്രപരമാണെന്നും, ഈ മാതൃകാപരമായ തീരുമാനമെടുക്കാൻ നേതൃത്വം നൽകിയ മന്ത്രി കെ.എം ഷാജിയെ യോഗം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൾ കരീം ചേലേരി യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ആസൂത്രണ സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം കൊടിപ്പൊയിൽ മുസ്തഫയെ യോഗത്തിൽ വെച്ച് മൊമെന്റോ നൽകി ആദരിച്ചു.
എൽ.ജി.എം.എൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കൊടിപ്പൊയിൽ മുസ്തഫ, പി. ഷമീമ ടീച്ചർ എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി. എൽ.ജി.എം.എൽ ജില്ലാ ജനറൽ സെക്രട്ടറി പി.സി. നസീർ സ്വാഗതവും സെക്രട്ടറി അഷ്റഫ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു. വി.കെ. അബ്ദുള്ള, ജെസ്സി ഷിജി വട്ടക്കാട്ട്, എസ്.കെ.പി. സകരിയ, സത്യഭാമ മാടായി, വി.കെ.സി ജംഷീറ, ടി.വി. ഷമീമ, ഫസീല കുന്നോത്ത് പറമ്പ്, കെ. റഹ്മത്ത് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: എസ്.കെ.പി സകരിയ (കല്യാശ്ശേരി)
ജനറൽ സെക്രട്ടറി: പി.സി. നസീർ (തളിപ്പറമ്പ്)
ട്രഷറർ: നസീമ ചാമാളി (കൂത്തുപറമ്പ്)
വൈസ് പ്രസിഡന്റുമാർ: വി.എ. റഹീം (ഇരിക്കൂർ), പി.പി. ജലീൽ (മട്ടന്നൂർ), ടി.പി. ജമാൽ (അഴീക്കോട്), പി.കെ. മുഹമ്മദലി (കൂത്തുപറമ്പ്), റാഷിദ ടീച്ചർ (തലശ്ശേരി), വി.കെ.പി ഇസ്മയിൽ (പയ്യന്നൂർ), എസ്.യു റഫീഖ് (കല്യാശ്ശേരി).
സെക്രട്ടറിമാർ: പി. അഷ്റഫ് (കണ്ണൂർ), റൈഹാനത്ത് സുബി (പേരാവൂർ), സി. നിസാമി (കണ്ണൂർ), കെ.സി. ഫാസില (തളിപ്പറമ്പ്), എം. സുബൈർ മാസ്റ്റർ (ധർമ്മടം), നിലോഫിറ (അഴീക്കോട്), കെ.പി. പ്രചിത്ര (അഴീക്കോട്).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

