കണ്ണാടിപ്പറമ്പിൽ എസ്.ഐ.ഒ ചേലേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: ‘RESIST NEVER REST’ എന്ന പ്രമേയത്തിൽ എസ്.ഐ.ഒ ചേലേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അസ്നഹ് താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആസിഫലി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ സമിതി അംഗം ബാസിത് അബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തി.

ജമാഅത്തെ ഇസ്‌ലാമി ഹൽഖാ നാസിം എം.വി.പി. മൊയ്തീൻ ഹാജി ആശംസ അർപ്പിച്ച് സംസാരിച്ചു. ഹംദാൻ ഖിറാഅത്ത് നടത്തി. യൂണിറ്റ് പ്രസിഡൻ്റ് ഫസൽ റഹ്മാൻ സ്വാഗതവും ഹസനുൽ ബന്ന നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി പ്രവർത്തകർ കണ്ണാടിപ്പറമ്പ് ടൗണിൽ വിദ്യാർത്ഥി റാലി നടത്തി. യൂണിറ്റ് നേതാക്കളായ ഫസൽ, ഹംസ റെയ്ഹാൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!