വിവാഹ ആഭാസങ്ങൾക്കെതിരെ കർശന നടപടികളുമായി സംയുക്ത മഹല്ല് ജമാഅത്ത്

Kannadiparamba online news

നൂഞ്ഞേരി: വിവാഹ ആഭാസങ്ങൾ നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ നൂഞ്ഞേരി സംയുക്ത മഹല്ല് ജമാ അത്ത് കമ്മിറ്റി. സംയുക്ത മഹല്ല് ജമാഅത്തിൽ ഉൾപ്പെടുന്ന നൂഞ്ഞേരി,കാരയാപ്പ്, കയ്യങ്കോട്, ദാലിൽ, വടക്കേ മൊട്ട മഹല്ലുകളിൽ നടക്കുന്ന വിവാഹആഭാസങ്ങൾ ഒഴിവാക്കാൻ നിയമപരമായും ധാർമികപരമായും നടപടി സ്വീകരിക്കാൻ സംയുക്ത മഹല്ല് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. നൂഞ്ഞേരി ഹിറ സെന്ററിൽ ചേർന്ന സംയുക്ത മഹല്ല് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. 5 മഹല്ല് ജമാഅത്ത് മുതവല്ലിമാർ, കമ്മിറ്റി ഭാരവാഹികൾ, വിവിധ മഹല്ല് ഖത്തീബുമാരായ അഷ്‌റഫ്‌ അൽ ഖസിമി നൂഞ്ഞേരി, ഹാശിം ഫൈസി ഇർഫാനി കാരയാപ്പ്, അബ്ദുൽ റസാഖ് മിസ്ബാഹി വടക്കേ മൊട്ട, സിയാദ് ഫൈസി ദാലിൽ, ജഹ്ഫർ സാദിഖ് ബാഖവി കയ്യങ്കോട് പങ്കെടുത്തു.
ആദ്യഘട്ടത്തിൽ
മഹല്ല് നിവാസികളെ നേരിൽ കാണാനും, വ്യത്യസ്ത രീതിയിൽ ബോധവൽക്കരണം നടത്താനും മഹല്ലിൽ ജാഗ്രത സമിതി രൂപീകരിക്കാനും തീരുമാനിച്ചു.മഹല്ലിലെ മുഴുവൻ പേരെയും സഹകരിപ്പിച്ച് പൊതു ജനങ്ങൾക്ക് ശല്യമാവുന്നതും ഇസ്‌ലാമിക വിരുദ്ധമായതുമായ പരിപാടികൾ നിയന്ത്രിക്കാനാണ് തീരുമാനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!