ചേലേരി : വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളിൽ “പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം “എന്ന പേരിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന സദസ്സുകളുടെ ഭാഗമായി വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരി മുക്ക് ടൗണിലും നൂഞ്ഞേരി കോളനിയിലും സ്വാതന്ത്ര്യദിന സദസ്സുകൾ സംഘടിപ്പിക്കും. ദേശീയ പതാക ഉയർത്തൽ, മധുര വിതരണം, കലാ പരിപാടികൾ എന്നിവ സ്വാതന്ത്ര്യദിന സദസിന്റെ ഭാഗമായി നടക്കും.വെൽഫെയർ പാർട്ടി ജില്ലാ – മണ്ഡലം – പഞ്ചായത്ത് നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

