കൊളച്ചേരി: കൊളച്ചേരി പഞ്ചായത്ത് രണ്ടാം വാർഡിലെ കൂനത്ത് മുക്കിൽ നിന്ന് അംഗൻവാടിയിലേക്ക് പോകുന്ന റോഡ് ഗുരുതരമായ ദുരിതാവസ്ഥയിലാണ്. പൊട്ടി തകര്‍ന്ന റോഡിൽ ചെളിയും മണ്ണും നിറഞ്ഞ് നിൽക്കുന്നതിനാൽ നാട്ടുകാർക്ക് വഴിയിലൂടെ നടക്കാനും ബുദ്ധിമുട്ടാണ്. സൈക്കിൾ പോലും കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുമ്പോൾ, അടിയന്തരസാഹചര്യങ്ങളിലും ഓട്ടോറിക്ഷകൾക്ക് എത്താൻ കഴിയാത്ത സ്ഥിതിയാണ്.
ഈ അവഗണനയ്ക്കെതിരെ 19-ാം വാർഡിലെ കൂട്ടായ്മ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും ഉൾപ്പെടുന്ന പ്രതിഷേധ പരിപാടികളാണ് പദ്ധതി.
അതേസമയം, റോഡ് നവീകരണ പ്രവർത്തനം ഒക്ടോബറോടെ പൂർത്തിയാക്കി പൂർണ്ണ ഗതാഗതയോഗ്യമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

