കൊളച്ചേരി: ഫ്രിഡ്ജിൽ നിരോധിത ക്യാരീബാഗ് – പതിനായിരം രൂപ പിഴ ചുമത്തി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അരക്വിൻ്റലിലേറെ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു. കൊളച്ചേരി ചേലേരി മുക്കിലെ ഷാർജാ സൂപ്പർ മാർക്കറ്റിൽ നിന്നാണ് പല വലിപ്പത്തിലുള്ള 56 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തത്.കടയുടെ പിറകുവശത്തെ ഗോഡൗണിൽ ഉപയോഗശൂന്യമായ വലിയ ഫ്രിഡ്ജ് കിടത്തി വച്ച് അതിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് നിരോധിത ഉൽപന്നങ്ങൾ സ്ക്വാഡ് കണ്ടെത്തിയത്. പതിനായിരം രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കൊളച്ചേരി പഞ്ചായത്തിന് നിർദ്ദേശം നൽകി. പരിശോധനയിൽ പി.പി അഷ്റഫ്, കെ ആർ അജയകുമാർ അലൻ ബേബി, ഡിബിൽ സി.കെ,നിവേദിത എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

