കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDSയുടെ നേതൃത്വത്തിൽ കർക്കിടക ഫെസ്റ്റ് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സജിമ എം. അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ ബാലസുബ്രഹ്മണ്യൻ, അസ്മ കെ.വി, അബ്ദുൽ സലാം, കെ.പ്രിയേഷ്, ഇ.കെ. അജിത, വി.വി. ഗീത, കെ.സി. സീമ, കെ.പി. നാരായണൻ, മുഹമ്മദ് അശ്രഫ്, കെ.അനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
CDS അംഗങ്ങൾ, ആർപിമാർ, എഡിഎസ് അംഗങ്ങൾ, അയൽക്കൂട്ട പ്രതിനിധികൾ തുടങ്ങിയവരും സജീവമായി പങ്കാളികളായി. ബ്ലോക്ക് കോർഡിനേറ്റർ കവിത, എം.ഇ.സി. സംഗീത, അഗ്രി CRP പദ്മജ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

