കൊളച്ചേരി: കൊളച്ചേരിമുക്കിൽ കോളച്ചേരി സബ് ട്രഷറിയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു. ഇരുചക്രവാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.
കൊളച്ചേരി മുക്കിലെ സ്വദേശിനിയായ സൈനബയ്ക്ക് ആണ് അപകടത്തിൽ പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ സൈനബയെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച കൊളച്ചേരിമുക്കിൽ കാൽനടയാത്രക്കാരന് വാഹനാപകടം സംഭവിച്ചിരുന്നു .കൊളച്ചേരി പെട്രോൾ പമ്പിന് സമീപം ബൈക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ കണ്ണാടിപ്പറമ്പ് സ്വദേശിയായ കാൽനടയാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ചിരുന്നു. അതിന്റെ ഭീതിയൊഴിയുന്നതിനുമുമ്പ് നടന്ന ഈ അപകടം പ്രദേശവാസികളിൽ ആശങ്ക ഉയർത്തുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

