ചേലേരി:
കർഷക സംഘം ചേലേരി വില്ലേജ് സമ്മേളനം ചേലേരി പ്രഭാത് വായനശാലയിൽ നടന്നു. സമ്മേളനം സിപിഐ ജില്ലാ കമ്മിറ്റി അംഗമായ സി.പി. അശോകൻ ഉദ്ഘാടനം ചെയ്തു. പി. സന്തോഷ് അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി പി.വി. ശിവദാസൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയ കമ്മിറ്റി അംഗം എം. ദാമോദരനും കെ.പി. സജീവനും സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി.കെ. രവീന്ദ്രനാഥൻ സ്വാഗതം പറഞ്ഞു.
✅ സമ്മേളനം ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ:
• തൊഴിലുറപ്പ് തൊഴിലാളികളെ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണം.
• കാരയാപ്പ് – വളവിൽ ചേലേരി – എടക്കെ ഭാഗങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ കെട്ടുതടയണം.
• പള്ളിപ്പറമ്പ് – കായിച്ചിറ – ചേലേരി അമ്പലം – എടക്കൈ – ആലിന്‍കീഴ് – കണ്ണൂർ എയർപോർട്ട് ലിങ്ക് റോഡ് മെക്കാഡം താറിട്ട് ഗതാഗതയോഗ്യമാക്കണം.
🧑🌾 പുതിയ ഭാരവാഹികൾ:
• പ്രസിഡന്റ്: പ്രകാശൻ പി
• വൈസ് പ്രസിഡന്റ്: പി. രാമകൃഷ്ണൻ, ഷീന ടി.വി
• സെക്രട്ടറി: സന്തോഷ് പി
• ജോയിൻറ് സെക്രട്ടറി: സജീവൻ എം, വിജേഷ് കെ
• ട്രഷറർ: ഒ.വി. രാമചന്ദ്രൻ


വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

