അലിഫ് ടാലന്റ് പരീക്ഷ: തളിപ്പറമ്പ് സൗത്ത് ഉപജില്ലാതല മത്സരം ചേലേരി എയുപി സ്‌കൂളിൽ നടന്നു

Kannadiparamba online news

ചേലേരി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന അലിഫ് ടാലന്റ് പരീക്ഷയുടെ തളിപ്പറമ്പ് സൗത്ത് ഉപജില്ലാതല മത്സരം ചേലേരി എയുപി സ്കൂളിൽ വച്ച് നടന്നു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

🏆 വിജയികൾ:

✅ എൽ.പി വിഭാഗം:
1. 🥇 പി.വി നാഫിഹ (ചെറുപഴശ്ശി വെസ്റ്റ് എൽ.പി സ്കൂൾ)
2. 🥈 മുഹമ്മദ് ആഹിൽ (പെരുവങ്ങൂർ എ.എൽ.പി സ്കൂൾ)
3. 🥉 സി.കെ ആയിഷ മെഹറിൻ (രാധാകൃഷ്ണ എ.യു.പി സ്കൂൾ)

✅ യു.പി വിഭാഗം:
1. 🥇 പി.പി നിസ്ബ (മയ്യിൽ ഹയർ സെക്കൻഡറി സ്കൂൾ)
2. 🥈 കെ.പി ഫാത്തിമ (പെരുമാച്ചേരി എ.യു.പി സ്കൂൾ)
3. 🥉 എം.കെ റജ ഫാത്തിമ (കൊളച്ചേരി എ.യു.പി സ്കൂൾ)

✅ ഹൈസ്കൂൾ വിഭാഗം:
1. 🥇 ഹൻഫാ ഹംസ (പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂൾ)
2. 🥈 ശദാ ഫാത്തിമ (കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ)
3. 🥉 സി.പി റസാ ഫാത്തിമ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചട്ടുകപ്പാറ)

✅ ഹയർ സെക്കൻഡറി വിഭാഗം:

🥇 വി.പി ഫാത്തിമ നൂറ (കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ)

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച അലിഫ് ടാലന്റ് പരീക്ഷയുടെ തളിപ്പറമ്പ് സൗത്ത് ഉപജില്ലാതല വിജയികൾ, ജൂലൈ 20ന് കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ജില്ലാതല അറബിക് മത്സരത്തിൽ പങ്കെടുക്കും.

മത്സരങ്ങൾക്ക് ശേഷം നടന്ന ഭാഷ അനുസ്മരണവും സമ്മാനദാന ചടങ്ങും നടന്നു. ചടങ്ങിൽ കെ. എ. ടി. എഫ് സബ് ജില്ല സെക്രട്ടറി ഹബീബ് സി സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് അബ്ദുൽ നാസർ കെ.പി അധ്യക്ഷനായി. കൊളച്ചേരി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിസാർ എൽ ഉദ്ഘാടനം നിർവഹിച്ചു.

ഭാഷ അനുസ്മരണം കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി അംഗം എം.എം. അജ്മൽ നിർവഹിച്ചു. ടാലൻറ് ടെസ്റ്റിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനം ചേലേരി യുപി സ്കൂൾ പി.ടി.എ പ്രസിഡണ്ട് വേലായുധൻ പി നിർവഹിച്ചു.

ചടങ്ങിൽ ഷുക്കൂർ കണ്ടക്കൈ, അനീസ് പാമ്പുരുത്തി, അബ്ദുൽ ഖാദർ കെ.വി, അഷ്റഫ് കോളാരി, മുഹമ്മദ് മുബഷിർ, റഹീം, ഹഫ്സത്ത് എന്നിവർ പ്രസംഗിച്ചു. ജുമാന കെ (അലിഫ് വിംഗ് കൺവീനർ) നന്ദി അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!