പള്ളിപ്പറമ്പ്: പള്ളിപ്പറമ്പ് – കായച്ചിറ – കൊളച്ചേരിപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥയെത്തുടർന്ന് ഈ റൂട്ടിലുളള ബസ് സർവീസുകൾ ഓട്ടം നിർത്തിവെച്ചു.
യാത്ര ദുസ്സഹമാകുന്നതിനെതിരെ റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കണം എന്ന ആവശ്യമുന്നയിച്ചാണ് ബസ് ജീവനക്കാർ പണിമുടക്കിയത്.
റോഡിലുടനീളം വലിയ കുഴികളാണ്. ഇതുവഴി കാൽനടയായി യാത്ര ചെയ്യുന്നവരും വാഹനങ്ങളുമായി കടന്നുപോകുന്നവരും ദിവസേന ബുദ്ധിമുട്ടുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ദൈനംദിനമായി ആശ്രയിക്കുന്ന പ്രധാന യാത്രാമാർഗമാണിത്.
ബസ് സർവീസ് പൂർണമായി നിലച്ചതോടെ നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരികയാണ്. ബസ് ജീവനക്കാരും നാട്ടുകാരും ഒരുപോലെ ആവശ്യപ്പെടുന്നത് റോഡിന്റെ അടിയന്തര പുതുക്കിപ്പണികൾ ഉടൻ നടത്തണം എന്നതാണ്. ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടിയെടുത്തില്ലെങ്കിൽ, പ്രത്യക്ഷപ്രതിഷേധങ്ങൾ തുടരാനാണ് സാധ്യത.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

