ബദ്‌രിയ്യ റിലീഫ് സെൽ ഈദ് ദിനത്തിൽ +2, SSLC മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

Kannadiparamba online news

നാറാത്ത്: ഈദ് ദിനത്തിൽ ബദ്‌രിയ്യ റിലീഫ് സെൽ +2, SSLC പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
റിലീഫ് സെൽ പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിറോസ് എ പി സ്വാഗതവും ബദ്‌രിയ്യ മസ്ജിദ് ചീഫ് ഇമാം ഹബീബ് ഇർഫാൻ ഫൈസി ഉദ്ഘാടനവും
ചെയ്തു.
കാഞ്ഞിരോട് കോളേജ് നിന്ന് ഖുർആൻ മനപാഠമാക്കിയ മടത്തിക്കൊവ്വൽസ്വദേശി ഹാഫിള് മുഹമ്മദ് ഷാസ്ന് ഉപഹാരം നൽകി അനുമോദിച്ചു.
വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത്, റിലീഫ് സെൽ ട്രഷർ ബി മുസ്തഫ ഹാജി, വൈസ് പ്രസിഡണ്ട് കെ വി ഇബ്രാഹിം, ജോയിൻറ് സെക്രട്ടറിമാരായ കാദർ ബി, ഫവാസ് പി കെ, കമ്മിറ്റി അംഗങ്ങളായ സുബൈർ പി പി, സലാഹു കെ പി, റഹീസ് പി പി, ഷഹബ് കെ പി, മൊയ്തീൻ ബി പി, ഉമ്മർ സി കെ, ഇബ്രാഹിം ഹാജി, പരീദ് ഹാജി, മൂസാൻ പാവന്നൂർ ഉമ്മർ കെ കെ,എന്നിവർ വിദ്യാർഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. ഈദ് നമസ്കാരത്തിന് വന്നവർക്ക് പായസവിതരണം നടത്തി
ബി കാദർ ഹാജി നന്ദി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!