ശങ്കുവിന്റെ ആഗ്രഹം സാധിച്ചു, അങ്കണവാടിയില്‍ ഇനി ബിരിയാണി മാത്രമല്ല, വേറെയുമുണ്ട് വിഭവങ്ങള്‍

Kannadiparamba online news

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രി അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്‌ക്കരിച്ചു. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്.

പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് മെനു പരിഷ്‌കരിച്ചത്.

പരിഷ്‌ക്കരിച്ച ഭക്ഷണ മെനു അനുസരിച്ച് തിങ്കളാഴ്ച പ്രാതലിന് പാൽ, പിടി, കൊഴുക്കട്ട അല്ലെങ്കിൽ ഇലയട, ഉച്ച ഭക്ഷണമായി ചോറ്, ചെറുപയർ കറി, ഇലക്കറി, ഉപ്പേരി അല്ലെങ്കിൽ തോരൻ, പൊതു ഭക്ഷണമായി ധാന്യം, പരിപ്പ് പായസം.

ചൊവ്വാഴ്ച പ്രാതലിന് ന്യൂട്രി ലഡു, ഉച്ചക്ക് മുട്ട ബിരിയാണി അല്ലെങ്കിൽ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതു ഭക്ഷണമായി റാഗി അട.

ബുധനാഴ്ച പ്രാതലിന് പാൽ, പിടി, കൊഴുക്കട്ട അല്ലെങ്കിൽ ഇലയട, കടല മിഠായി, ഉച്ചക്ക് പയർ കഞ്ഞി, വെജ് കിഴങ്ങ് കൂട്ട് കറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണം ഇഡ്ലി, സാമ്പാർ, പുട്ട്, ഗ്രീൻപീസ് കറി.

വ്യാഴാഴ്ച രാവിലെ റാഗി, അരി അട അല്ലെങ്കിൽ ഇലയപ്പം, ഉച്ചക്ക് ചോറ്, മുളപ്പിച്ച ചെറുപയർ, ചീര തോരൻ, സാമ്പാർ, മുട്ട, ഓംലറ്റ്, പൊതു ഭക്ഷണമായി അവൽ, ശർക്കര, പഴം മിക്‌സ്.

വെള്ളിയാഴ്ച പ്രാതലായി പാൽ, കൊഴുക്കട്ട, ഉച്ച ഭക്ഷണമായി ചോറ്, ചെറുപയർ കറി, അവിയൽ, ഇലക്കറി, തോരൻ, പൊതു ഭക്ഷണമായി ഗോതമ്പ് നുറുക്ക് പുലാവ്.

ശനിയാഴ്ച രാവിലെ ന്യൂട്രി ലഡു, ഉച്ചക്ക് വെജിറ്റബിൾ പുലാവ്, മുട്ട, റൈത്ത, പൊതു ഭക്ഷണമായി ധാന്യ പായസം എന്നിവ നൽകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!