കാൽ നട പ്രചരണ ജാഥ

Kannadiparamba online news

കൊളച്ചേരി: വർഗീയതക്കും സാമൂഹ്യ ജീർണ്ണതക്കുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മയ്യിൽ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച കാൽ നട പ്രചരണ ജാഥക്ക് കൊളച്ചേരി വില്ലേജിൽ പെരുമാച്ചേരി CRC ക്ക് സമീപം സമാപിച്ചു. ചെണ്ടമേളത്തിൻ്റെയും മുത്തുക്കുടയുടെയും അകമ്പടി യോടെ ഗംഭീര സ്വീകരണം നൽകി.
തുടർന്ന് നടന്ന സമാപന പൊതുയോഗം അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഇ.വി. ശ്രീലത അധ്യക്ഷത വഹിച്ചു.
ജാഥാ ലീഡർ കെ. പി രാധ , മാനേജർ പി. ശാന്തകുമാരി, കെ. വസന്തകുമാരി,എം.വി സുശീല, കെ.പി രേഷ്മ തുടങ്ങിയവർ പ്രസംഗിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!