കൊളച്ചേരി കൃഷിഭവന് മുമ്പിൽ കർഷകമാർച്ചും ധർണയും സംഘടിപ്പിച്ചു

Kannadiparamba online news

കൊളച്ചേരി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊളച്ചേരി കൃഷിഭവന് മുമ്പിൽ കർഷകമാർച്ചും ധർണയും സംഘടിപ്പിച്ചു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന് ധർണാസമരം ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗം കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെകർഷകരുടെ പ്രശ്നപരിഹാരത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടി ലോക ബാങ്ക്നൽകിയ2675കോടിയുറുപ്പിക വകമാറ്റിചെലവഴിച്ചതിനെതിരെയുംകേരളത്തിലെ കേര കർഷകരെ സഹായിക്കുന്നതിന് വേണ്ടി ലോകബാങ്ക് നൽകിയ 139 കോടി രൂപയും വക മാറ്റി ചെലവഴിച്ച് കേരളത്തിലെ കാർഷിക മേഖലയെ മുച്ചൂടും നശിപ്പിച്ചുമുന്നോട്ടുപോകുന്ന പിണറായി വിജയൻ ഗവർമെൻറ് കേരളത്തിലെ കർഷകരുടെ കണ്ണുനീരിന് മുമ്പിൽ അടിയറവ് പറയേണ്ടി വരുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽസൂചിപ്പിച്ചു.
ധർണ്ണക്കു ആശംസ അർപ്പിച്ചു കൊണ്ട് ഐ എൻ സി ചേലേരി മണ്ഡലം പ്രസിഡണ്ട് കെ. മുരളി മാസ്റ്റർ, ഐ എൻ സി കൊളച്ചേരി മണ്ഡലം പ്രസിഡണ്ട്
ടി പി സുമേഷ്, പി.കെ.പ്രഭാകരൻ മാസ്റ്റർ, ടി. കൃഷ്ണൻ, സി.വിജയൻ മാസ്റ്റർ, കെ.വത്സൻ തുടങ്ങിയവർ പ്രസംഗിച്ചു .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!