ചേലേരി:അവധിക്കാലം വായനക്കാലം വായനയാണ് ലഹരി എന്ന സന്ദേശമുയർത്തി പുസ്തക കൈനീട്ടം നൽകി. ബാലസംഘം തെക്കെക്കര, മഠപ്പുര യൂണിറ്റുകളുടെ നേതൃത്വത്തിൽ വളവിൽ ചേലേരി തെക്കെക്കര പ്രദേശത്തുള്ള കുട്ടികൾക്കാണ് വിഷു ദിനത്തിൽ പുസ്തക കൈനീട്ടം നൽകിയത് തെക്കെക്കര യൂണിറ്റ് കൺവീനർ, കെ. ചന്ദ്രൻ സ്വാഗതം പറഞ്ഞു, ജിനേഷ്. ബി. എം, അദ്ധ്യക്ഷതയിൽ നടന്ന പുസ്തക കൈനീട്ടം പരിപാടി, ബാലസംഘം മയ്യിൽ ഏരിയ സെകട്ടറി നന്ദകിഷോർ, കെ, ഉൽഘാടനം ചെയ്തു. പ്രഭാത് വായനശാല സെക്രട്ടറി മനേഷ് മാസ്റ്റർ,, ലൈബ്രറി കൗൺസിൽ അംഗം,, വിനോദ്, പി,വില്ലേജ് കമ്മിറ്റി അംഗം ശ്രീജിത്ത് എന്നിവർആശംസയർപ്പിച്ചു., ചടങ്ങിൽ വെച്ച്, സംസ്ഥാന കലോൽസവത്തിൽ കാവ്യകേളിയിൽ A. ഗ്രേഡ് നേടിയ സനൂഷ, ഇ.വി, സംസ്കൃത സ്കോളർഷിപ്പ് നേടിയ കൃഷ്ണന്ദു.പി, ശ്രേയരാജ്, ടി, UKG ജനറൽ നോളജ് സ്കോളർഷിപ്പ് നേടിയ കൻഷി ക, പി, ചിത്രകാരൻ സാരംഗ് എന്നിവരെ അനുമോദിച്ചു. ബാലസംഘം മയ്യിൽ ഏരിയ പ്രസിഡണ്ട് രേവതി, എം, ചേലേരി വില്ലേജ്, സെക്രട്ടറി അഭിനവ്,, കമ്മിറ്റി അംഗങ്ങളായ നിവേദ്, സജിത്ത് പാട്ടയം എന്നിവർ ഉപഹാരം നൽകി. അജിത, ഇ.കെ, രഘുനാഥ്, പി, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

