ചേലേരി : വളവിൽ ചേലേരി മരുതിയോട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 22 ,23 തീയ്യതികളിൽ നടക്കും.
ഫെബ്രുവരി 22 ശനിയാഴ്ച (കുംഭം 10) രാവിലെ 10 മണിക്ക് നാറാത്ത് തൃക്കൺമഠം ശിവക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമവും, നാഗസ്ഥാനത്ത് നൂറും പാലും സമർപ്പണവും നടക്കും. വൈകുന്നേരം 4 മണി മുതൽ ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഭജനസമിതിയുടെ നാരായണീയ പാരായണം. വൈകുന്നേരം 6.30 ന് സന്ധ്യാവേല 7.30 ന് തോട്ടുങ്കര ഭഗവതിയുടെ തോറ്റം തുടർന്ന് പ്രസാദ സദ്യ. 8.30 ന് ധർമ്മ ദൈവത്തിന്റെ വെള്ളാട്ടം, രാത്രി 11 മണിക്ക് ധർമ്മ ദൈവത്തിന്റെ നേർച്ച വെള്ളാട്ടം.
ഫെബ്രുവരി 23 ഞായറാഴ്ച (കുഭം 11) പുലർച്ചെ 2 മണിക്ക് തോട്ടുംകര ഭഗവതിയുടെ കൊടിയില തോറ്റം. 4.30 ന് ധർമ്മ ദൈവത്തിന്റെ പുറപ്പാട്. പുലർച്ചെ 5 മണിക്ക് തോട്ടുങ്കര ഭാഗവതിയുടെ പുറപ്പാട് രാവിലെ 8 മണിക്ക് വടക്കേം ബാവ് കർമ്മത്തോടെ ഉത്സവം സമാപിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

