കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്ക്: അടിയന്തര പരിഹാരം തേടി മർച്ചന്റ്സ് ചേംബർ

Kannadiparamba online news

കണ്ണൂർ: ഓണക്കാലത്ത് കണ്ണൂർ നഗരത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ മർച്ചന്റ്സ് ചേംബർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. നഗരത്തിലെ ഗതാഗതക്കുരുക്ക് വ്യാപാര മേഖലയെ സമ്പൂർണ്ണമായി സ്തംഭിപ്പിക്കുകയാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഗതാഗതക്കുരുക്കും പാർക്കിംഗ് പ്രശ്നങ്ങളും കാരണം കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വലിയ മടുപ്പാണുണ്ടാകുന്നത്. ഇതു കാരണം ആളുകൾ ഷോപ്പിംഗിനും മറ്റ് വ്യാപാര ഇടപാടുകൾക്കുമായി നഗരത്തിന് പുറത്തുള്ള കേന്ദ്രങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാകുകയാണ്. ഓണം മുന്നിൽക്കണ്ട് ലക്ഷങ്ങളുടെ സാധനങ്ങൾ സ്റ്റോക്ക് ചെയ്ത വ്യാപാരികൾ ഇതുകാരണം കടുത്ത നിരാശയിലാണ്.

ഈ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ പോലീസിനെ വിന്യസിച്ച് ഗതാഗതം നിയന്ത്രിക്കണമെന്നും, അത്തം മുതൽ ഉത്രാടം വരെ മേലെചൊവ്വ മേൽപ്പാല നിർമാണത്തോടനുബന്ധിച്ചുള്ള പൈലിങ് താൽക്കാലികമായി നിർത്തിവെക്കാൻ നടപടിയെടുക്കണമെന്നും ജില്ലാ മർച്ചന്റ്സ് ചേംബർ പരാതിയിൽ ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!