നാറാത്ത്: നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം പിക്കപ്പ് വാൻ മറിഞ്ഞു. ഇന്നു രാവിലെ ആറ് മണിയോടെ പാൽ കയറ്റി കമ്പിൽ ഭാഗത്തേക്ക് പോവുകയായിരുന്ന ടാറ്റയുടെ ഇന്ദ്ര പിക്കപ്പ് വാൻ ആണ് അപകടത്തിൽപ്പെട്ടത്. നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തെ കുന്നിൽ നിർത്തിയിട്ട വണ്ടി, നിയന്ത്രണം വിട്ട് പിന്നോട്ട് വന്ന് മറിയുകയായിരുന്നു. പ്രസ്തുത സമയം പിന്നിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി. വണ്ടിയിൽ ഉണ്ടായിരുന്ന അനേകം പാക്കറ്റുകൾ പൊട്ടി പാൽ റോഡിലേക്ക് ഒഴുകി. സംഭവത്തിൽ ആർക്കും പരുക്കില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

