മീലാദ് കാമ്പയിൻ സമാപനം ഇന്ന്

Kannadiparamba online news

മയ്യിൽ: പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമിക്കു കീഴിൽ വാദീ ഇഹ്സാനിൽ ഒരു മാസക്കാലമായി നടന്നുവരുന്ന മീലാദ് കാമ്പയിൻ ഇന്ന് സമാപിക്കും. രാത്രി 8 മണിക്ക് ബഹു യൂസുഫ് സഅദി ഉസ്താദിന്റെ പ്രാർത്ഥനയോടെ ദാറുൽ ഇഹ്സാൻ പ്രസിഡണ്ട് ഉമർ ഹാജിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം ദാറുൽ ഇഹ്സാൻ ജനറൽ സെക്രട്ടറി Acu Pr: ഹംസ സഖാഫി അൽ ബദവി നിർവഹിക്കും. അക്കാദമി പ്രിൻസിപ്പാൾ സഈദ് സഖാഫി അൽ അർശദി മുഹമ്മദ് നബി (സ) ജീവിതം, ദർശനം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. SSF ജില്ലാ സാഹിത്യോത്സവ് ജേതാക്കളായ റൗളതുൽ ഇഹ്സാൻ ബുർദ ടീം സ്വാലിഹ്, സൈനുൽ ആബിദീൻ, ഹാഫിള് മുഹമ്മദ് യാസിർ, അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിൽ ബുർദയും ഖവാലിയും നടക്കും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അനസ് സ്വാഗതവും കൺവീനർ സിനാൻ നന്ദിയും പറയും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!